ഞാൻ എപ്പോഴാണ് മരിച്ചത്..? ഇന്നലെ രാത്രി വൈകി വരെ അവളോട് സംസാരിച്ചതാണല്ലോ അപ്പോഴൊന്നും ഞാൻ മരിച്ചിരുന്നില്ല..!
കിടക്കാൻ തന്നെ ഒരു പാട് വൈകി അവളുടെ കുറുമ്പും സ്നേഹവും എല്ലാം കേട്ട് രാത്രി 2 മണി ആയി കാണും അപ്പോഴൊന്നും എനിക്ക് മരണത്തെ കുറിച്ച് ഒരു മുന്നറിയിപ്പും കിട്ടിയില്ല …! രാത്രി ഉറങ്ങിയ സമയം ഓർമയില്ല എന്നാൽ രാവിലേക്ക് ഞാൻ മരിച്ചിരിക്കുന്നു.. പ്രവാസി ആയതിനാൽ റൂമിലെ ചേട്ടൻ മാരാണ് ആദ്യം എന്റെ മരണം അറിഞ്ഞത് അവർ നല്ല സങ്കടത്തിലാണ്. സ്നേഹത്തോടെ ഞാൻ അളിയൻ എന്ന് വിളിക്കുന്ന റസാക്ക് ഇക്ക നല്ല വിഷമത്തിൽ ആണെന്ന് തോനുന്നു… ഞാൻ മരിച്ചാൽ അവർക്കെന്താ അല്ലെ ആരാ അവർ എന്റെ.. ഒരു വർഷത്തെ പരിജയം മാത്രം അല്ലെ ഉള്ളു…. ഹാ അതൊക്കെ പോരെ അന്യ മതസ്ഥനായിട്ടും അവരുടെ അനുജനെ പോലെ എന്നെ കണ്ടിട്ടുണ്ട്.. അല്ല എന്റെ വീട്ടിൽ അറിഞ്ഞു കാണുമോ എന്റെ മരണം . " അമ്മ " അമ്മ അറിഞ്ഞു കാണുമോ .? പറയേണ്ട അമ്മ ഒരുപാട് വിഷമിക്കും അത്രയ്ക്ക് സ്നേഹിക്കുണ്ട് എന്നെ . അച്ഛനോടും പറയേണ്ട " ഞാൻ മരിച്ചെന്നു കേട്ടാൽ അച്ഛൻ തളർന്നു പോകും " ആരും അറിയേണ്ട ഞാൻ മരിച്ചത്.. ഞാൻ എവിടേക്കെങ്കിലും ഓടി പോയി എന്ന് പറഞ്ഞാൽ മതി. അപ്പൊ എന്റെ ശരീരം ..? അത് എവിടെ സംസ്കരിക്കേണ്ട അങ്ങനെ ചെയ്താൽ പിന്നീട് ഞാൻ മരിച്ചതറിഞ്ഞാൽ അവര് വിഷമിക്കില്ലേ അല്ലെ .. വേണ്ട അറിയട്ടെ എല്ലാവരും എന്റെ മരണം കൊണ്ട് എല്ലാം തീരുമല്ലോ … ! ആ ഫഹീം നീ വന്നോ ഇന്നലെ 10 മണി വരെ നമ്മൾ സംസാരിച്ചതല്ലേ അപ്പൊ എനിക്ക് ഒരു കുഴപ്പവും ഉണ്ടായില്ലല്ലോ ..? എന്നിട്ട് നീ നോക്കിയേ ഞാൻ ഇപ്പോൾ മരിച്ചിരിക്കുന്നു എന്താ അല്ലെ നമ്മുടെ എല്ലാ പ്രതീക്ഷകളും ഇല്ലാതായില്ലേ..? നിനക്ക് വിഷമം ഉണ്ടോടാ..? നാട്ടിൽ പോയാൽ നിന്റെ ഉമ്മയെ കാണണം എന്നുണ്ടായിരുന്നു എന്നാൽ ഇനി എങ്ങനെ കാണും ഞാൻ മരിച്ചില്ലേ …? എടാ അവൾ അറിഞ്ഞു കാണുമോ എന്റെ മരണം … " നിനക്കറിയാലോ അവളെന്നെ ഒരു പാട് സ്നേഹിച്ചിരുന്നില്ലേ പാവം കുട്ടി.. അവൾ എന്റെ വരവിനായി കാത്തിരിക്കുകയാ ഞാൻ മരിച്ചതറിഞ്ഞാൽ അവളുടെ ചങ്ക് തകരും. ഫഹീമേ നീ വരിലെ എന്റെ കൂടെ നാട്ടിലേക്ക് എന്റെ ശരീരം നീ കൊണ്ട് പോകില്ലേ ..? തമാശയ്ക്കു ഞാൻ പറയാറില്ലേ " ഞാൻ മരിച്ചാൽ നീയും പോകണം എന്റെ വീട്ടിലേക്ക് എന്ന് അതിപ്പോൾ യാഥാർഥ്യം ആവാൻ പോകുന്നു അല്ലെ …? എടാ അവളോട് പറയണം അവളെ ഞാൻ ജീവനേക്കാൾ സ്നേഹിച്ചിരുന്നു എന്ന് നിനക്കറിയാലോ എല്ലാം …. അവളോട് കാത്തിരിക്കണ്ട എന്നും പറയണം മരിച്ച ആൾക്ക് വേണ്ടി എന്തിനാ കാത്തിരിക്കുന്നേ … അതേ അവളെ കുറിച്ച് പറയാൻ ആണേൽ കുറേ ഉണ്ട് " നിങ്ങൾക്കറിയോ അവളെ ഞാൻ ഇതുവരെ കണ്ടിട്ടില്ല സംസാരിച്ചിട്ടില്ല " എന്നിട്ടും എങ്ങനെയാ എത്ര തീവ്രമായി സ്നേഹിക്കുന്നത് അല്ലെ …? നിങ്ങൾക്കും തോനാം എനിക്കും തോന്നിയിട്ടുണ്ട് എന്നാൽ അതാണ് സത്യം.. മനസ് അല്ലെ എല്ലാം …. ഹൃദയം കൊണ്ട് സ്നേഹിച്ചു പോയി പിന്നെ മറ്റുള്ളതിനു എന്ത് പ്രസക്തി അല്ലെ…?
ഹാ ഇനിയും സംസാരിക്കാൻ എനിക്ക് പറ്റില്ല ഈ ശരീരം വിട്ട് ഞാൻ പോകുകയാ എവിടെക്കാ എന്നെ കൊണ്ട് പോകുന്നേ ….? പുതിയ ലോകത്തേക്ക് ആയിരിക്കും അല്ലെ അവിടെ എല്ലാം മരിച്ചവർ മാത്രം ആയിരിക്കും " പുതുതായി സ്കൂളിൽ പോകുന്ന പോലെ തോനുന്നു " അവിടെ എല്ലാം പുതിയതായിരിക്കില്ലേ ..? എന്നെ പോലെ കുറെ പേരുണ്ടാകും സ്വാപ്നങ്ങൾ പാതി വഴിയിൽ വിടേണ്ടി വന്ന കുറേ പേർ …. പോകട്ടെ വിട പറയാൻ പറ്റില്ലല്ലോ ഞാൻ മരിച്ചില്ലേ ..?
മിഥുൻ ഗംഗ